കുഞ്ഞാലിക്കുട്ടി എംപിയുടെ ഒരുമാസ ശമ്പളം പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക്
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ തന്റെ ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എംപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പിഎം കെയേര്സ്് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. ആഭ്യന്തര-ധന-പ്രതിരോധ മന്ത്രിമാര്‍ അംഗങ്ങളായും പ്രധാനമന്ത്രി ചെയര്‍മാനുമായുള്ള ട്രസ്റ്റാണ് പിഎം കെയേര്‍സ്. നേരത്തേ, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി എംപിമാരുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കുഞ്ഞാലിക്കുട്ടി എംപി അനുവദിച്ചിരുന്നു.