ലാ ഫേരിയ 2021: ഇസ്‌ലാഹുല്‍ ഉലൂം ആര്‍ട്‌സ്- സ്‌പോര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി
താനൂര്‍: ലാ ഫേരിയ 2021 എന്ന പേരില്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന ആര്‍ട്‌സ്- സ്‌പോര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി. പാണക്കാട് സയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയായി. പ്രിന്‍സിപ്പാള്‍ സി എം അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അഷ്‌റഫ്, അബ്ദുല്‍റശീദ് ഫൈസി ചുങ്കത്തറ, ടി വി കോയട്ടി, ഹംസക്കുട്ടി താനൂര്‍, സി എച്ച് മുഹമ്മദ്കുട്ടി ഹാജി, അബ്ദുസ്സലാം ഹുദവി മമ്പുറം, സി പി ബാസിത് ഹുദവി, സല്‍മാന്‍ ഹുദവി കൂട്ടാലുങ്ങല്‍, ഹന്‍ശിദ് ഹുദവി, സയ്യിദ് സ്വലാഹുദ്ദീന്‍ ഹുദവി, ഫാസില്‍ എടവണ്ണപ്പാറ, ഇന്‍സാഫ് മുണ്ടംപറമ്പ്, അമീന്‍ ഹുദവി ചെമ്മലശ്ശേരി, അബൂ ഉബൈദ് ഹുദവി അട്ടപ്പാടി
തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളെ ബ്രാവോസ്, കബെല്ലോസ്, സാബിയോസ്, ലിസ്‌റ്റോസ് എന്നീ നാലു ഗ്രൂപ്പുകളിലായി തരം തിരിച്ച് വിവിധ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് മല്‍സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് സമാപനം.