തൊഴിലാളി വഞ്ചകരെ തിരിച്ചറിയണം അഡ്വ : എ എ റഹീം

Update: 2024-05-26 13:46 GMT

മഞ്ചേരി : തൊഴിലാളി വര്‍ഗ്ഗ വഞ്ചകരെ തിരിച്ചറിയണമെന്ന് എസ് ഡി റ്റി യു സംസ്ഥാന ട്രഷറര്‍ അഡ്വ : എ എ റഹീം. എസ് ഡി റ്റി യു മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളോടൊപ്പമാണെന്ന് അവകാശപ്പെടുകയും തൊഴിലാളി വിരുദ്ധ നിലപാടെടുക്കുകയും ചെയ്യുന്ന യൂണിയന്‍ നേതാക്കളുടെ തനി നിറം പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പില്‍, ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി, വൈസ് പ്രസിഡന്റ്‌റുമാരായ എന്‍ മുജീബ് എടക്കര, യൂനുസ് മഞ്ചേരി ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത് ജില്ലാ സമിതിയംഗം സി പി മുജീബ് എടക്കര സംസാരിച്ചു.





Similar News