എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം

Update: 2024-12-11 13:38 GMT

തിരൂര്‍ : 2024-2027 കാലയളവിലേക്ക് തിരഞ്ഞടുക്കപ്പെട്ട എസ് ഡി പി ഐ സംസ്ഥാന നേതാക്കള്‍ക്ക് നാളെ വെള്ളിയാഴ്ച കോട്ടക്കലില്‍ സ്വീകരണം നല്‍കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചിനാണ് സ്വീകരണം. ചങ്കുവെട്ടിയില്‍ നിന്ന് റാലി ആരംഭിക്കും. എടരിക്കോട് നടക്കുന്ന സമ്മേളനം ദേശീയ പ്രവര്‍ത്തക സമിതിയംഗം എ.എസ്. ഉമര്‍ ഫാറൂഖ് തമിഴ്‌നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് ഉള്‍പ്പെടെയുള്ള ഭാരവാഹികളും സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. എസ്, ഡി, പി ഐ മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് സൈതലവി ഹാജി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Similar News