മലപ്പുറം നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ നൂറേങ്ങല്‍ സിദ്ദീഖ് മരണപ്പെട്ടു

Update: 2024-02-11 14:35 GMT

മലപ്പുറം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നൂറേങ്ങള്‍ സിദ്ദീഖ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 40 വയസായിരുന്നു.മേല്‍മുറി 27 ലെ നൂറേങ്ങല്‍ മൂസ ഹാജിയുടെ മകനാണ്. ഭാര്യ : മുന്‍ നഗരസഭ കൗണ്‍സിലര്‍ തെക്കോടന്‍ സുമയ്യ പൊടിയാട്. മക്കള്‍: അഫ്ഹാം, അഹ്കാം, അയാന്‍. ജനാസ നമസ്‌കാരവും കബറടക്കവും ഇന്ന് വൈകുന്നേരം നാലര മണിക്ക് മേല്‍മുറി-27 പാറമ്മല്‍ ജുമാ മസ്ജിദില്‍ വെച്ച് നടന്നു.





Similar News