പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോ ജനപ്രിയ കേന്ദ്രമാക്കുന്നു
ജീവനക്കാരുടെ റൂം, യാത്രക്കാര്‍ക്കുള്ള വെയ്റ്റിങ് റൂം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഫീഡിങ് റൂം, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തികളാണ് ലക്ഷ്യമിടുന്നത്.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോ ജനപ്രിയ കേന്ദ്രമാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് പദ്ധതി. ജീവനക്കാരുടെ റൂം, യാത്രക്കാര്‍ക്കുള്ള വെയ്റ്റിങ് റൂം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഫീഡിങ് റൂം, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തികളാണ് ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കും. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജനപ്രിയ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി സന്ദര്‍ശിച്ച ശേഷം നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.
ഡിടിഒ കെ പി രാധാകൃഷ്ണന്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, മുരളീധരന്‍, വിവിധ യൂണിയന്‍ ഭാരവാഹികളായ മനോജ് ലാഖ്‌യില്‍, അറുമുഖന്‍ പുതിയേടത്ത്, ജനാര്‍ദ്ദനന്‍ പി, എം അബ്ദുറഹ്മാന്‍, വി കെ സുരേന്ദ്രന്‍, കെ അഷ്‌റഫ്, എ കെ പ്രദീപ് കുമാര്‍ സംബന്ധിച്ചു.