പെരിന്തല്‍മണ്ണ നഗരസഭാ ഓഫിസ് ജൂലായ് മുതല്‍ മനഴി ബസ് സ്റ്റാന്റില്‍

ജൂലായ് 18,19,20 തിയ്യതികളില്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അസൗകര്യങ്ങളെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്നും ഓഫിസ് മാറ്റുന്നത്.

Update: 2020-06-25 09:08 GMT

പെരിന്തല്‍മണ്ണ: നഗരസഭാ കാര്യാലയം ജൂലായ് 21 മുതല്‍ മനഴി ബസ് സ്റ്റാന്‍ഡിലെ ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റുന്നു. നിലവിലെ കെട്ടിടം പൊളിച്ച് പൊതുചടങ്ങുകള്‍ക്കായി നഗരചത്വരം നിര്‍മിക്കും. ജൂലായ് 18,19,20 തിയ്യതികളില്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അസൗകര്യങ്ങളെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്നും ഓഫിസ് മാറ്റുന്നത്. അഞ്ചുകോടി രൂപ ചെലവിലാണ് മനഴി ബസ് സ്റ്റാന്റ് സമുച്ചയത്തിന്റെ മുകളിലെ രണ്ടുനിലകള്‍ നഗരസഭാ കാര്യാലയത്തിനായി സജ്ജമാക്കിയത്.

നിലവിലെ കെട്ടിടം പൊളിച്ചുനീക്കി 1.25 കോടി ചെലവിലാണ് നഗരചത്വരം നിര്‍മിക്കുക. സ്റ്റേജ്, നിലം കട്ടപതിക്കല്‍, ബസ് സ്റ്റാന്റ് റോഡിനോട് ചേര്‍ന്ന് കിയോസ്‌കുകള്‍ തുടങ്ങിയവയുണ്ടാവും. നഗരസഭാ ഉപാധ്യക്ഷനായിരിക്കേ മരിച്ച കെ പി രവീന്ദ്രന്റെ സ്മാരകമാക്കി നഗരചത്വരത്തിന് നാമകരണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍ എം മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. 

Tags:    

Similar News