വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കൂട്ടപ്പരാതി; പോക്സോ കേസുകളില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം
നിലമ്പൂര്‍: അധ്യാപകന് പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ കൂട്ടപ്പരാതിയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്കൂള്‍ അധ്യാപകനുമായ നൗഷാദ് ഖാനാണ് ഹൈക്കോടതി എല്ലാ കേസുകളിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് 16 പീഡനപരാതികള്‍ ലഭിച്ചത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പോലിസ് അധ്യാപകനെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പോലിസ് കേസെടുത്തതോടെ അധ്യാപകനായ നൗഷാദ് ഖാന് ഒളിവില്‍ പോയി. നൗഷാദ് ഖാനെ അറസ്റ്റ് ചെയ്യുവാന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ നൗഫല്‍ അമ്പലന്‍, ആര് രഞ്ജിത്ത് എന്നിവര്‍ ഹാജരായി.