പുരപ്പുഴ വളളംകളി സ്വാഗത സംഘം രുപീകരിച്ചു
താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
താനൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും എന്റെ താനുര്‍ കുട്ടായ്മയുടെ സഹകരണത്തോടെ സെപ്തംബര്‍ 11ന് നടത്തുന്ന മുന്നാമത് പുരപ്പുഴ വള്ളംകളിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍ പേഴ്‌സണ്‍ സി കെ സുബൈദ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി സി അഷറഫ്, നിറമരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍, ഒഴുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ യുസഫ്, തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണി, ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, ഡിടിപിസി സെക്രട്ടറി പി വിപിന്‍ ചന്ദ്ര, ഇ ജയന്‍, ഒ രാജന്‍, കെ ജനചന്ദ്രന്‍, ജനാര്‍ദ്ദനന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി രക്ഷാധികാരിയും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ചെയര്‍മാനും തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണി ജനറല്‍ കണ്‍വീനറുമായി 1001 അംഗ സ്വാഗത സംഘം രൂപികരിച്ചു.