റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് അന്തരിച്ചു

Update: 2021-04-15 16:44 GMT

പൊന്നാനി: റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മുന്‍ പ്രസിഡന്റ് റിട്ട. എന്‍ജിനീയര്‍ മുഹമ്മദ് അശ്‌റഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഇദ്ദേഹം റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റായിരിക്കെയാണ് ലേണ്‍ ദി ഖുര്‍ആന്‍ പ്രൊജക്റ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്. കെഎന്‍എം പൊന്നാനി മണ്ഡലം മുന്‍ അധ്യക്ഷന്‍, സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ സുലൈഖ വനിതാ വിങ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു.

    ഇസ് ലാമിക പണ്ഡിതന്‍ എ എം ഉസ്മാന്‍ സാഹിബിന്റെ മകനാണ്. പിഡബ്ല്യുഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പരേതനായ കെ വി അബ്ദുല്‍ അസീസിന്റെ മകള്‍ സുലൈഖയാണ് ഭാര്യ. മക്കള്‍: ഫൗസിയ, ഫുവാദ്(ഇരുവരും ദുബയ്), ഫൗസാന്‍(എന്‍ജിനീയര്‍, പുനെ). മരുമക്കള്‍: ജംഷി(ദുബായ്), അസീജ, അസീറ. സഹോദരങ്ങള്‍: എ എം സാലിഹ്, എ എം അമീന്‍ (എന്‍ഐടി കോഴിക്കോട്), ദാവൂദ്(ഒമാന്‍), ആമിന ബീവി(ചെന്നൈ).

Riyadh Indian Islahi Center former President Mohammad Ashraf, has died

Tags:    

Similar News