എരഞ്ഞിമാവ് മുതല്‍ അരീക്കോട് പാലം വരെയുള്ള റോഡ് പ്രവര്‍ത്തി; കെഎസ്ടിപി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

കെഎസ്ടിപി എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, അസി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായാണ് സിപിഎം കിഴുപറമ്പ് ലോക്കല്‍ സെക്രട്ടറി കെ വി മുനീര്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ കെ വി ഷഹബാന്‍, അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം പള്ളിപ്പടി, എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്.

Update: 2021-06-21 14:02 GMT

അരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ എരഞ്ഞിമാവ് മുതല്‍ അരീക്കോട് പാലം വരെയുള്ള റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും ഉയര്‍ത്തി കെഎസ്ടിപി ഉദ്യോഗസ്ഥരുമായി ജനപ്രതിനിധിയും സിപിഎം പ്രാദേശിക നേതൃത്വവും കൂടിക്കാഴ്ച നടത്തി.

കെഎസ്ടിപി എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, അസി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായാണ് സിപിഎം കിഴുപറമ്പ് ലോക്കല്‍ സെക്രട്ടറി കെ വി മുനീര്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ കെ വി ഷഹബാന്‍, അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം പള്ളിപ്പടി, എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്.

റോഡ് പ്രവര്‍ത്തി ഉയര്‍ന്ന നിലവാരത്തിലും വേഗത്തിലും പൂര്‍ത്തിയാക്കുവാനും ട്രെയ്‌നേജിന്റെ അലൈന്‍മെന്റ് അപാകതകള്‍ പരിഹരിക്കാനും വാലില്ലാപുഴ ജങ്ഷനില്‍ ഹെവി വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ തകരുന്ന ഇന്റര്‍ലോക്കോ സമാനമായ ക്വാളിറ്റിയിലോ പ്രവര്‍ത്തി ചെയ്യണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

പ്രധാന റോഡിന് സമാന്തരമായി അനുബന്ധ പ്രവര്‍ത്തികള്‍ ചെയ്യാനും ആവശ്യപ്പെട്ടു. പരാതികളും ആവശ്യങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.നിലവില്‍ റിബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയുള്ള പ്രവര്‍ത്തിയില്‍ പുത്തലം മുതല്‍ മഞ്ചേരി വരെയുള്ള പ്രവര്‍ത്തിയും ഉള്‍പ്പെട്ടതാണ് പദ്ധതി.

നിലവില്‍ റോഡിന് വേണ്ടി അളവെടുത്തതുപ്രകാരം പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തികരിക്കാനാണ് തീരുമാനം. റോഡ് വീതി വര്‍ധിപ്പിക്കല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അരീക്കോട് കിളികല്ല് ഭാഗത്തെ വീതി കുറവ് പരമാവധി പരിഹരിക്കാന്‍ നടപ്പടിയുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റ അപേക്ഷയില്‍ റി ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പ്രവര്‍ത്തി സംസ്ഥാന പാതയിലെ എടവണ്ണ വരെയും പുത്തലം മുതല്‍ മഞ്ചേരി വരെയും പ്രവര്‍ത്തി നടക്കുന്നുണ്ട്.


Tags:    

Similar News