രാഷ്ട്രപിതാവിന്റെ ഘാതകനെ ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പോരാളിയാക്കുന്നു: എസ്ഡിപിഐ

ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ കീഴുപറമ്പ് ജിവിഎച്ച്എസ്എസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ആണ് ഒറ്റുകാരനും രാഷ്ട്രപിതാവിന്റെ ഘാതകരില്‍ ആറാം പ്രതിയുമായ സവര്‍ക്കറെ സമരനായകന്‍ ആക്കുന്നത്.

Update: 2022-08-16 14:51 GMT
രാഷ്ട്രപിതാവിന്റെ ഘാതകനെ ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പോരാളിയാക്കുന്നു: എസ്ഡിപിഐ

മലപ്പുറം: രാഷ്ട്രപിതാവിന്റെ ഘാതകനെ ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പോരാളിയാക്കി ചിത്രീകരിക്കുകയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ കീഴുപറമ്പ് ജിവിഎച്ച്എസ്എസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ആണ് ഒറ്റുകാരനും രാഷ്ട്രപിതാവിന്റെ ഘാതകരില്‍ ആറാം പ്രതിയുമായ സവര്‍ക്കറെ സമരനായകന്‍ ആക്കുന്നത്.

നേരത്തെ അധ്യാപകര്‍ തയ്യാറാക്കിയ 75 ഉള്‍പ്പെടാത്ത സവര്‍ക്കറേ മനപ്പൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നു. തികച്ചും മതേതര മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്ന രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഹത്തായ ഈ വിദ്യാലയത്തിനെ കളങ്കപ്പെടുത്താനും

ആര്‍എസ്എസ് വല്‍ക്കരിക്കാനുമുള്ള ഹീന ശ്രമത്തില്‍ ബന്ധപ്പെട്ടവര്‍ മൗനം വെടിയണമെന്നും ഉത്തരവാദിയായ അധ്യാപികക്കെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നും നാട്ടിലും സ്ഥാപനത്തിലും ചേരിത്തിരിവുണ്ടാക്കാനുള്ള ഗൂഢാലോചനക്കെതിരെ കേസെടുക്കണമെന്നും എസ്ഡിപിഐ കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Similar News