എസ്ഡിപിഐ ബൂത്ത് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
ഇന്നലെ വൈകീട്ട് നരിപ്പറമ്പ് ഖലീല്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്ഡിപിഐ തവനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ധീന്‍ അയങ്കലം അധ്യക്ഷത വഹിച്ചു.
നരിപ്പറമ്പ്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്ഡിപിഐ തവനൂര്‍ നിയോജക മണ്ഡലം ബൂത്ത് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടി എസ്ഡിപിഐ എടപ്പാള്‍ മേഖല പ്രസിഡന്റ് അബ്ദുള്ളകുട്ടി തിരുത്തി ഉദ്ഘാടനം ചെയ്തു.
ഇന്നലെ വൈകീട്ട് നരിപ്പറമ്പ് ഖലീല്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്ഡിപിഐ തവനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ധീന്‍ അയങ്കലം അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസ്സന്‍ ചിയ്യാനൂര്‍ സദസ്സിനെ അഭിസംബോധനം ചെയ്തു. തുടര്‍ന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ടി മുജീബ് റഹ്മാന്‍ തവനൂര്‍ മുഖ്യവിഷയാവതരണം നടത്തി. കമ്മിറ്റി കണ്‍വീനര്‍ ജംഷീദ് എടപ്പാള്‍, കമ്മിറ്റി ട്രഷറര്‍ മുസ്തഫ തങ്ങള്‍ പോത്തനൂര്‍ സംസാരിച്ചു.