എസ് ഡി പി ഐ സ്‌നേഹ ഭവനം കുടുംബത്തിന് കൈമാറി

Update: 2024-07-28 06:21 GMT

പുത്തനത്താണി: എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ 'മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനം' കുടുംബത്തിന് കൈമാറി. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വീടിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മികച്ചു നില്‍ക്കുമ്പോഴും കേരളത്തില്‍ ഭവനരഹിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമായി കൊണ്ടിരിക്കുന്ന ഭവന പദ്ധതികളുടെ അപേക്ഷകളുടെ കണക്ക് പരിശോധിച്ചാല്‍ അത് ബോധ്യമാകുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

രാജ്യത്തിന്റെ സമ്പത്ത് ചില ആളുകളിലേക്ക് കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുമ്പോള്‍ വീടില്ലാത്തവരുടെയും പട്ടിണി കിടക്കുന്നവരുടെയും അക്ഷരം പഠിക്കാന്‍ സൗകര്യമില്ലാത്തവരുടെയും എണ്ണം രാജ്യത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

വീടുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് അപേക്ഷകള്‍ കേരളത്തിലുള്ളപ്പോള്‍ മനുഷ്യത്വമുള്ളവര്‍ ഒരുമിച്ചാല്‍ മാത്രമാണ് ഇതിന് പരിഹാരമുണ്ടാവുകയൊള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെലൂര്‍ മൂന്നാടിയിലാണ് നിര്‍ദ്ദന കുടുംബത്തിന് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി വീടൊരുക്കിയത്. കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന നാലാമത്തെ വീടാണിത്. ചടങ്ങില്‍ എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ചെലൂര്‍ മഹല്ല് ഖത്തീബ് ഹുസൈന്‍ ജമലുല്ലൈലി തങ്ങള്‍ കടലുണ്ടി, അന്‍വര്‍ പഴഞ്ഞി, മുര്‍ഷിദ് ഷമീം, അഡ്വ. കെ.സി നസീര്‍, പി.പി ,ഇബ്രാഹിംകുട്ടി, എം കെ സക്കരിയ, അലി കണ്ണിയത്ത്, ലൈല ഷംസുദ്ദീന്‍, കെ.സി ഷമീര്‍, അഷ്‌റഫ് ചെലൂര്‍ സംസാരിച്ചു.


Similar News