കോഴിക്കോട്: മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. മഠത്തില്‍ ഷാദാബ് (14) ആണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്. മീഡിയവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്‌മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദില്‍. മാതാവ് : ബിശാറ മുജീബ്. അമാന റഹ്‌മ, മെഹ്താബ്, ഷാസാദ് എന്നിവര്‍ സഹോദരങ്ങളാണ്.