മലപ്പുറം: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന തലത്തില്‍ വ്രതം ധാര്‍മിക പ്രതിരോധം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച റമദാന്‍ കാംപയിന്‍ സമാപിച്ചു. മാര്‍ച്ച് 30ന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത കാംപയിനില്‍ ശാഖാ തലങ്ങളില്‍ ബോധന സംഗമങ്ങള്‍, ബദര്‍ദിന പ്രഭാഷണം, പതാക ദിനാചരണം, റിലീഫ് വിതരണം, ഇഫ്താര്‍ മീറ്റ്, പഞ്ചായത്ത് തലങ്ങളില്‍ തസ്‌കിയത്ത് ക്യാംപുകള്‍, വാരാന്ത്യ പ്രഭാഷണം, പ്രതിവാര ഹെല്‍ത്ത് ടോക്ക് തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.
അബ്ദുല്‍ അസീസ് ബാഖവി അരൂര്‍, ബശീര്‍ വഹബി അടിമാലി, അശ്‌റഫ് ബാഖവി ഒടിയപാറ, മസ്ഊദ് ഫലാഹി പാറക്കടവ് എന്നിവര്‍ വാരാന്ത്യ പ്രഭാഷണങ്ങള്‍ നടത്തി. ഡോ.സദഖത്തുല്ല ത്വാഹിര്‍, ഡോ. മുഹമ്മദ് ശിബിലി, ഡോ.കെ സുബൈര്‍, ഡോ.എന്‍ എം ഹസ്ബുല്ല എന്നിവര്‍ ഹെല്‍ത്ത് ടോക്കിന് നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് യഹ്‌യല്‍ മുഖൈബിലി തങ്ങള്‍ എന്നിവര്‍ ബദ്ര്‍ അനുസ്മരണ സംഗമങ്ങള്‍ക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, കെ യു ഇസ്ഹാഖ് ഫലാഹി, അഡ്വ. ഫാറൂഖ് മുഹമ്മദ്, ടി പി ഉമര്‍ ബാഖവി, എന്‍ പി കുഞ്ഞി മുഹമ്മദ് സാഹിബ്, എ ടി മുഹമ്മദ് ഹാജി, ഡോ. വളവനാട് റിയാസ് മൗലവി, പി എം സൈതാവാന്‍ എന്നിവര്‍ പതാക ദിനാചരണത്തിനും നേതൃത്വം നല്‍കി.