താനൂര്‍ കസ്റ്റഡി മരണം: യുവാവിന്റെ മൃതദേഹത്തില്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുകള്‍
പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നത്.
ഹമീദ് പരപ്പനങ്ങാടി
തിരൂരങ്ങാടി : ഇന്നലെ രാവിലെ പോലിസ് കസ്റ്റഡിയില്‍ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശിയുടെ മൃതദേഹത്തില്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളെന്ന് റിപ്പോര്‍ട്ട് . മലപ്പുറം എസ്. പി സംഭവം വളച്ചൊടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനെതിരെ വ്യാപക പ്രതിഷേധം. തിരൂരങ്ങാടി മമ്പുറം സ്വദേശി സാമി ജിഫ്രി തങ്ങള്‍ (30) ആണ് ഇന്നലെ താനൂര്‍ പോലീസ് കസ്റ്റഡിയില്‍ മരണപെട്ടത്.നേരത്തെ പിടികൂടിയിരുന്ന ഇയാളെ താനൂരില്‍ നിന്ന് പുലര്‍ച്ചെ 1.45 ന് പിടികൂടിയെന്നും, 4.30 ന് കുഴഞ്ഞ് വീണപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും, മരണപെടുകയുമായിരുന്നെന്നാണ് മലപ്പുറം എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്. താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് വരുമ്പോള്‍ തന്നെ ഇയാള്‍ മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. മാത്രമല്ല ആശുപത്രിയില്‍ ജിഫ്രിയുടെ മൃതദേഹം കാണിക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ യൂത്ത് ലീഗും എസ്.ഡി.പി ഐ, മനുഷ്യവകാശ സംഘടനകള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.മരിച്ചത് അറിഞ്ഞിട്ടും ബന്ധുക്കളെ രാവിലെ 10.30 ഓടെയാണ് അറിയിച്ചെതെന്നും ആരോപണം ഉണ്ട്.പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നത്.
ജിഫ്രിയുടെ ശരീരത്തില്‍ 13 മര്‍ദ്ദനനമേറ്റ മുറിവുകള്‍ കണ്ടത്തിയിട്ടുണ്ട്. പുറത്തിന്റെ ഭാഗം, കാല്‍ തുട, കാല്‍പാദത്തിന്റെ വെള്ള ഭാഗത്തും ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.ആശുപത്രിയിലടക്കം സന്ദര്‍ശിച്ച് മൃതദേഹം വരെ കണ്ട മലപ്പുറം എസ്.പി. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വിവരിച്ചതെന്നതും ദുരൂഹത ഉയര്‍ത്തിയിരുന്നു. മലപ്പുറം എസ്.പിയുടെ കീഴിലുള്ള ഡാന്‍ സാഫ് സംഘത്തിലെ 4 പോലിസുകാരാണ് തേഞ്ഞിപ്പലത്ത് നിന്ന് ജിഫ്രിയെ പിടികൂടിയതെന്നത് പുറത്ത് വന്നിട്ടുണ്ട്.
കോടതിയിലും, പോലിസ് സ്റ്റേഷനിലും കൊണ്ട് വരുന്നതിന് പകരം പോലിസ് കോര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിക്കുകയും പിന്നീട് താനുര്‍ പോലിസ് സ്റ്റേഷനില്‍ എത്തിച്ച്എഫ്.ഐ.ആര്‍ ചുമത്തിയെന്നും അതുവരെ ഇല്ലീഗല്‍ കസ്റ്റഡിയിലായിരുന്നെന്ന് ഇന്റലിജന്‍സ് കണ്ടത്തിയിട്ടുണ്ട്. ഗവണ്‍മെന്റെ ആശുപത്രിയില്‍ കൊണ്ട് പോവുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലെത്തിച്ചതും ദുരൂഹത സൃഷ്ടിച്ചിരുന്നു. ജിഫ്രിയുടെ വയറ്റില്‍ നിന്ന് 2 പേക്കറ്റ് വസ്തുക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടത്തിയിട്ടുണ്ട്.
വാരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലിസ് ക്രിമിനലുകളെ അടക്കം പിരിച്ച് വിടുന്ന നടപടികള്‍ക്കിടെയാണ് ഇത്തരം സംഭവം അരങ്ങേറിയന്നതില്‍ ശക്തമായ വിമര്‍ശനം ഉണ്ട്.ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ക്രൂരമായ സംഭവം മലപ്പുറം എസ്.പിയുടെ കീഴില്‍ നടന്നിരിക്കുന്നതും ഇതിനെ പറ്റി അറിഞ്ഞിട്ടും എസ്.പി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെതെന്നുമുള്ള വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഇന്ന് രാവിലെ മമ്പുറം മഖാം ഖബര്‍സ്ഥാനില്‍ ജിഫ്രിയുടെ മൃതദേഹം കബറടക്കി