താനൂര്‍ കസ്റ്റഡി മരണം: മലപ്പുറം എസ്പിയെ മാറ്റി നിറുത്താതെ സി.ബി.ഐ അന്വേഷണം പ്രഹസനം എസ്.ഡി.പി.ഐ

Update: 2023-08-10 02:03 GMT
താനൂര്‍ കസ്റ്റഡി മരണം: മലപ്പുറം എസ്പിയെ മാറ്റി നിറുത്താതെ സി.ബി.ഐ അന്വേഷണം പ്രഹസനം എസ്.ഡി.പി.ഐ

 

മലപ്പുറം:കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിയായ മലപ്പുറം എസ്പിയെ മാറ്റിനിറുത്താതെയുള്ള സി.ബി.ഐ.അന്വേഷണം പ്രഹസനമാണന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല ജനറല്‍ സിക്രട്ടറി അഡ്വക്കറ്റ് സാദിഖ് നടുത്തൊടി പ്രസ്താവിച്ചു. താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപെട്ട് തുടക്കം മുതല്‍ കൊലപാതകത്തെ വഴിതിരിച്ച് വിടാനുള്ള നീക്കം നടത്തിയ മലപ്പുറം എസ്.പി ജില്ല പോലിസ് സൂപ്രണ്ട് സ്ഥാനത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

പോലിസ് സംവിധാനങ്ങളെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദവിയില്‍ നിന്ന് എസ്.പിയെ ഉടനെ സസ്‌പെന്റ് ചെയ്യണമെന്നും, അല്ലാത്ത ഏതൊരു അന്വേഷണവും പ്രഹസനമാണന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.





Tags:    

Similar News