വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും വേങ്ങര പോലിസ് പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേങ്ങര എസ്എച്ച്ഒ പി മുഹമ്മദ് ഹനീഫ, എസ്‌ഐ ഉണ്ണികൃഷ്ണന്‍, എഎസ്‌ഐമാരായ സത്യപ്രസാദ്, അശോകന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.