പരപ്പനങ്ങാടി : തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ കഴിഞ്ഞ മെയ് 22 ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റ് നടപടികള്‍ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ട പള്ളിക്കല്‍ ജവാന്‍സ് നഗര്‍ പുല്‍പറമ്പ് കളത്തൊടി വീട്ടില്‍ മുഹമ്മദ് വാഹിദ് എന്നയാളെ 15 ഗ്രാം എം.ഡി.എമ്മുമായി തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും സംഘവും അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് വാദിനെ റിമാന്‍ഡ് ചെയ്തു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്ത്, പ്രവന്റീവ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, രജീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിഹാബുദ്ധീന്‍, വനിതാ സിവില്‍ ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍, എക്‌സൈസ് ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.