മലപ്പുറത്ത് സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചു

Update: 2024-01-26 11:46 GMT
മലപ്പുറം: നിലമ്പൂര്‍ അകമ്പാടത്ത് 14ഉം 12ഉം വയസ്സുള്ള രണ്ടു സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചു. അകമ്പാടം ബാബു -നസീറ ദമ്പതികളുടെ മക്കളായ റിന്‍ഷാദും റാഷിദുമാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നിലമ്പൂര്‍ ഇടിവണ്ണയിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം റിന്‍ഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവില്‍ കുളിക്കാനെത്തിയത്. സഹോദരങ്ങളില്‍ ഒരാള്‍ ചുഴിയില്‍പെടുകയും രക്ഷിക്കാനെത്തിയതോടെ രണ്ടാമനും മരിക്കുകയയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ടെത്തിയവര്‍ റിന്‍ഷാദിനെയും റാഷിദിനെയും പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Similar News