എന്‍ഫോഴ്‌മെന്റ് വിഭാഗം ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്ത് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പരിശോധന നടത്താതെ വീണ്ടും ഫിറ്റ്‌നസ് നല്‍കി

Update: 2023-06-14 01:34 GMT

തിരൂര്‍: മലപ്പുറം എന്‍ഫോഴ്‌സ്‌മെമെന്റ്് വിഭാഗം പരിശോധന നടത്തി ഫിറ്റ്‌നസ് റദ്ദാക്കിയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പരിശോധന നടത്താതെ നടത്താതെ വീണ്ടും ഫിറ്റ്‌നസ് നല്‍കിയതായിപരാതി. ഈ മാസം ആറാം തിയ്യതി മലപ്പുറം എന്‍ഫോഴ്‌സ്‌മെമെന്റ് വിഭാഗം പരിശോധിച്ച് ഫിറ്റ്‌നസ് റദ്ദ് ചെയ്ത തിരൂര്‍ ഭാഗത്തെ വിവിധ സ്‌കൂള്‍ വാഹനങ്ങള്‍ക്കാണ് തകരാര്‍ പരിഹരിക്കാതെ വീണ്ടും ഫിറ്റ്‌നസ് നല്‍കിയതായി ആരോപണമുള്ളത്. സ്‌കൂള്‍ വാഹനങ്ങളില്‍ സഞ്ചാരപാത അധികൃതര്‍ക്ക് ലഭിക്കുന്ന വെഹിക്കില്‍ ട്രാക്കിംഗ് സിസ്റ്റം ഫിറ്റ് ചെയ്യാത്തതടക്കമുള്ള ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരുന്നത്. തിരൂര്‍ ലിമിറ്റിലെ സ്‌കൂള്‍ വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരൂരങ്ങാടി സബ് ആര്‍. ടി. ഓഫീസില്‍ നിന്നാണ് ഫിറ്റ്‌നസെടുത്തിരുന്നത്. എന്നാല്‍ ഫിറ്റ്‌നസ് റദ്ദാക്കിയ ശേഷം ഈ വാഹനങ്ങള്‍ ഹാജരാക്കാതെ വീണ്ടും ഫിറ്റ്‌നസ് നല്‍കിതായാണ് ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.


Similar News