സംസ്ഥാനത്ത് പട്ടിണി ഇല്ലാത്ത ജനങ്ങളെ സൃഷ്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി അബ്ദുറഹിമാന്‍
ഏഷ്യയില്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണന്ന് മന്ത്രി പറഞ്ഞു.
താനൂര്‍: സംസ്ഥാനത്ത് പട്ടിണി ഇല്ലാത്ത ജനങ്ങളെ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് എല്ലാ കുടുബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് സൗജന്യമായി നല്‍കുന്നത് എന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതും. ഇതില്‍ ഉള്ളവനോ, ഇല്ലാത്തവനോ എന്ന വിഷയം സര്‍ക്കാര്‍ നോക്കുന്നില്ല എന്നും ഫിഷറീസ്, ഹജ്ജ്, മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. താനൂര്‍ മണ്ഡലം ഓണം മാര്‍ക്കറ്റ് താനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏഷ്യയില്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന മന്ത്രി നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി കുമാരി, വിജയന്‍, സി പ്രവീണ്‍, കെ കുമാരന്‍, വി സിദ്ദീഖ്, സിറാജ്, എ പി സിദ്ദീഖ്, യൂസഫ് വാഴൂര്‍, എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ തിരൂര്‍ താലൂക്ക് ഡിപ്പോ മാനേജര്‍ കെ ശ്രീജ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ രാജന്‍ പള്ളിയാളി സംസാരിച്ചു.