കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി

Update: 2023-12-06 10:16 GMT

കോട്ടക്കല്‍:കോട്ടക്കല്‍ നഗരസഭാ ഭരണം ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ ലീഗ് വിമത ജയിച്ചു. മുഹ്സിന പൂവന്‍മഠത്തിലാണ് വിജയിച്ചത്. ലീഗ് ഔദ്യോഗിക പക്ഷത്ത് നിന്ന് ഡോ. ഹനീഷയാണ് മത്സരിച്ചിരുന്നത്. രണ്ട് ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

ചരിത്രത്തിലാദ്യമായാണ് ലീഗ് ഇതര ഭരണത്തിലേക്ക് കോട്ടക്കല്‍ എത്തുന്നത്. നേരത്തെ ചെയര്‍പേഴ്സണായിരുന്ന ബുഷറ ഷബീറിനെ മാറ്റിയത് ലീഗില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പുതിയ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിലുണ്ടായത്. 32 അംഗ ഭരണ സമിതിയില്‍ സി.പി.എമ്മിന് ആറ് അംഗങ്ങളാണുള്ളത്. ബുഷറ ഷബീറിനെ പിന്തുണച്ചിരുന്നവര്‍ വിമത പക്ഷത്ത് അണിനിരന്നതോടെയാണ് കോട്ടക്കലില്‍ ലീഗിന് കണക്ക് കൂട്ടല്‍ തെറ്റിയത്.






Tags:    

Similar News