പെരിന്തല്‍മണ്ണ പുതിയ ബസ്സ്റ്റാന്റ് സെപ്റ്റംബര്‍ 5ന് തുറക്കും
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ഉള്‍പ്പെടെ നാല് ബസ്സ്റ്റാന്റുകളും സജീവമാകുന്ന രീതിയിലുള്ള ട്രാഫിക് ക്രമീകരണവും നടത്തും.
പെരിന്തല്‍മണ്ണ: നഗരത്തിലെ പുതിയ ബസ്സ്റ്റാന്റ് സെപ്റ്റംബര്‍ അഞ്ചിന് തുറക്കും. ബസ്സ്റ്റാന്റ് തുറക്കുന്നതിനും ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിനും ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ഉള്‍പ്പെടെ നാല് ബസ്സ്റ്റാന്റുകളും സജീവമാകുന്ന രീതിയിലുള്ള ട്രാഫിക് ക്രമീകരണവും നടത്തും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ ബസ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ബസ്സ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയതും ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതുമായ പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗത കുരുക്കിന് പുതിയ ബസ്സ്റ്റാന്റ് തുറക്കുന്നതോട് കൂടിയുള്ള ഗതാഗത ക്രമീകരണം കൊണ്ട് പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.