വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന നയത്തില്‍ നിന്ന് പിന്തിരിയണം; എസ്ഡിപിഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Update: 2024-06-14 17:02 GMT

തിരൂരങ്ങാടി :ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടും ഇരുപത്തി ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് ഇരിക്കെ ഹൈകോടതിയേയും, കഴിഞ്ഞ ദിവസം നിയമസഭയേയും തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും, ജില്ലയിലെ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന നയത്തില്‍ നിന്ന് പിന്തിരിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.

ഉന്നത മാര്‍ക്ക് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പരപ്പനങ്ങാടി ഹാദി റുഷ്ദ സര്‍ക്കാര്‍ തുടരുന്ന നിഷേധത്തിന്റെ രക്തസാക്ഷിയാണെന്നും സമരം സാക്ഷ്യപെടുത്തി. സമരജ്വാലക്ക് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം, സെക്രട്ടറി ഉസ്മാന്‍ ഹാജി, നൗഫല്‍ പരപ്പനങ്ങാടി, അക്ബര്‍ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, മുഹമ്മദലി, സിദ്ധീഖ് കെ, സലാം കിഴങ്ങത്ത്, അബ്ബാസ് ചെമ്മാട് നേതൃത്വം നല്‍കി.





Tags:    

Similar News