ആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2024-04-21 05:39 GMT

നിലമ്പൂര്‍: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുകയായിരുന്നു.

വാഴകള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദ്ദേഹം നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




Similar News