പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് കൊണ്ടിപറമ്പിലും വേങ്ങൂരിലും രണ്ടു സ്ത്രീകള്‍ മരിച്ചു. കീഴാറ്റൂര്‍ കൊണ്ടിപറമ്പിലെ കുന്നുമ്മല്‍ ഇസ്ഹാഖിന്റെ ഭാര്യ വെള്ളോര്‍മഠത്തില്‍ വഹീദാ ബാനു(63), വേങ്ങൂര്‍ പള്ളിപ്പടിയിലെ വെങ്കിട്ട ഉമറിന്റെ ഭാര്യ ആയിശ(53) എന്നിവരാണ് മരിച്ചത്. വഹീദാ ബാനുവിന് കഴിഞ്ഞ ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികില്‍സയിലിരിക്കേ ശനിയാഴ്ച രാത്രി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊണ്ടിപറമ്പ് ജമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മക്കള്‍: സലീന, ഫിറോസ്, ഫൈസല്‍. മരുമക്കള്‍: ഹുസയ്ന്‍, സുബിനാബി.
രോഗലക്ഷണങ്ങളോടെ ഈ മാസം ഒന്നിനാണ് ആയിശയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകീട്ട് മൂന്നോടെയാണ് മരണം. മക്കള്‍: ഫൈറൂസ്, ഫയ്യാസ്(സൗദി), നുസ്‌റത്ത്. മരുമക്കള്‍: ജുവൈരിയ്യ(പാണ്ടിക്കാട്), ജാസ്മിന്‍(കുന്നപ്പള്ളി), ഫിറോസ് ഖാന്‍(പൂളമണ്ണ). കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വേങ്ങൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.