എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി സ്‌കൂള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു.എല്‍.ഐ.സി ഏജന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരന്‍ (52),കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടു വളപ്പില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്.സുന്ദരന്‍ ഓടിച്ച സ്‌കൂട്ടിയും, അലിയുടെ മോട്ടോര്‍ സൈക്കിളുമാണ് ഇടിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്ക് പറ്റിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുന്ദരന്‍ മരണപ്പെട്ടു. അലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചിക്കത്സക്കായി കൊണ്ട് പോയെങ്കിലും പുലര്‍ച്ചെ നാല് മണിയോടെ അലിയും മരണപ്പെടുകയായിരുന്നു. എടപ്പാളിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.