മലപ്പുറം: പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ ഓട്ടോ (വെള്ളിമൂങ്ങ) ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പൊന്നാനി കര്‍മ്മ റോഡ് സ്വദേശികളായ പുരുഷോത്തമന്‍, ശശികുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.പൊന്നാനി കര്‍മ്മ റോഡില്‍ പ്രഭാത സവാരി നടത്തുന്നവര്‍ക്കിടയിലേക്ക് ഓട്ടോ ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.