മൊബൈല്‍ ടവറില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ കേബിള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
പരപ്പനങ്ങാടി: ചെട്ടിപ്പടിയിലുള്ള BSNL മൊബൈല്‍ ടവറില്‍ നിന്നും 06.08.2023 തിയ്യതി രാത്രി സമയത്ത് ഏകദേശം 1,20000 രൂപയുടെ 30 മീറ്റര്‍ നീളമുള്ള RF കേബിള്‍ 6 എണ്ണം കളവ് ചെയ്ത കേസിലെ രണ്ട് പ്രതികളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ ഒരു നാനോ കാറിലാണ് കേബിള്‍ കൊണ്ടുപോയത് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇരുവരും ടവര്‍ നിര്‍മ്മാണവുമായും കേബിള്‍ വര്‍ക്കുകളും ആയി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. തേഞ്ഞിപ്പാലം നിരോല്‍പാലം കുന്നപ്പുള്ളി വീട്ടില്‍ ശ്രീ നിലയം കറപ്പന്‍ മകന്‍ ബിജു (39), ഊരകം ഓ ക്കെ മുറി കുറ്റാളൂര്‍ തിരുത്തി ഹൗസില്‍ കൃഷ്ണന്‍ മകന്‍ സന്തോഷ് (42) എന്നിവരാണ് അറസ്റ്റിലായത്. കട്ട് ചെയ്ത് സൂക്ഷിച്ച മോഷണം ചെയ്ത കേബിളുകളും കണ്ടെത്തി. പോലിസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, രാജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു