വി വി പ്രകാശ് മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവ്: മരുത അബ്ദുല്‍ ലത്തീഫ് മൗലവി

Update: 2021-04-29 09:16 GMT
വി വി പ്രകാശ് മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവ്: മരുത അബ്ദുല്‍ ലത്തീഫ് മൗലവി

മരുത: ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി വി പ്രകാശ് എക്കാലവും മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവും മനുഷ്യസ്‌നേഹിയുമായിരുന്നുവെന്ന് മരുത അബ്ദുല്‍ ലത്തീഫ് മൗലവി അനുസ്മരിച്ചു. മതന്യൂനപക്ഷങ്ങളോട് ഏറെ അടുത്തിഴപ്പഴകിയ ആളായിരുന്നു അദ്ദേഹം.

മറ്റു മതവിഭാഗങ്ങളോടെന്നപോലെ ന്യൂനപക്ഷ വിഷയങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹം ഏറെ തല്‍പരനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News