പിണറായി വിജയന്‍- കെ സുധാകരന്‍ രാഷ്ട്രീയപ്പോര് കേരളീയര്‍ക്ക് നാണക്കേടുണ്ടാക്കി: മരുത അബ്ദുല്‍ ലത്തീഫ് മൗലവി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നടത്തിയ അക്രമകഥകളും പോര്‍വിളി നടത്തിയതും കേരള ജനതയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് എസ്‌വൈഎഫ് മീഡിയാ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി. രണ്ടുപേര്‍ക്കും ഒരേ ഭാഷയാണ്.
മൂന്നര കോടി ജനങ്ങളുടെ അന്തസ്സും, അഭിമാനവും. ജനാതിപത്യവും അപഹസിക്കുന്ന ചര്‍ച്ചയാണിത്. തങ്ങള്‍ക്ക് ശരിയെന്നത് ചര്‍ച്ച ചെയ്യാം. പക്ഷെ, കേരളീയര്‍ക്ക് ഇത്തരം ബാലിശമായ വിവാദങ്ങളില്‍ താല്‍പര്യമുണ്ടന്ന് ധരിക്കരുത്. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ വല്ല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടത്. ഇനിയും ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കി അന്തരീക്ഷം മലിനമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.