വഹബി കോണ്‍ഫറന്‍സും താജുല്‍ ഉലമാ ഉറൂസും നാളെ മുതല്‍

Update: 2022-03-19 13:00 GMT

വണ്ടൂര്‍: ജാമിഅ: വഹബിയ്യക്ക് കീഴില്‍ ദേശീയ വഹബി കോണ്‍ഫറന്‍സും താജുല്‍ ഉലമാ ഉറൂസ് മുബാറക്കും നാളെ മുതല്‍ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലുള്ള ജാമിഅ: വഹബിയ്യയില്‍നിന്ന് ബിരുദം നേടിയ നൂറുകണക്കിന് വഹബികള്‍ പങ്കെടുക്കും. ധാര്‍മിക ബോധമുള്ള തലമുറയെ ഉയര്‍ത്തികൊണ്ടുവരിക, ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുക, മതേതരത്വം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന എല്ലാവരുമായി സഹകരിക്കുക, സംഘടനകള്‍ക്കതീതമായി മതകലാലയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുക, വിവിധ ചെയറുകളുടെ വിപുലീകരണ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഓഫ് കാമ്പസുകളില്‍ ഫിഖ്ഹ് സ്റ്റഡി സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.

വഹബിയ്യ: യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ സ്ഥാപന മേധാവികള്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ബിരുദദാരികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് താജുല്‍ല്‍ ഉലമാ മഖാമില്‍ കൊടിമാറ്റത്തോടെ തുടങ്ങുന്ന പരിപാടി സ്ത്രീപക്ഷ ഇസ്‌ലാം സെമിനാര്‍ നടക്കും. 2 മണിക്ക് ദേശീയ വഹബീ കോണ്‍ഫറന്‍സ് ദക്ഷിണ കന്നട ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

ജാമിഅ: വൈസ് ചാന്‍സലര്‍ എ. നജീബ് മൗലവി അഭിസംബോദനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് പൊതുസമ്മേളനവും താജുല്‍ ഉലമാ അനുസ്മരണവും നടക്കും. ചൊവ്വ രാവിലെ 9 ന് ഹഫ്‌ലത്തുല്‍ മുഹ്ബീന്‍, മതസേവന രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് മജ്‌ലിസ്, പ്രാര്‍ത്ഥനാ സംഗമം എന്നിവ നടക്കുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

Tags:    

Similar News