മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഴിക്കോടും കണ്ണൂരും മലപ്പുറത്തും എഴുത്തുകാര്‍ സ്വന്തം പുസ്തകങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തി. മലബാര്‍ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേര്‍ന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പുസ്തകമേള മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കെ വി ഇസ്ഹാക്കിന് ആദ്യ വില്‍പന നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനറും എഴുത്തുകാരനുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ എം.എസ്. ബാലകൃഷ്ണന്‍, എഴുത്തുകാരായ ഡോ. പി.എ. രാധാകൃഷ്ണന്‍, ഇ. ആര്‍ ഉണ്ണി, പി. പരിമള ടീച്ചര്‍, അംബുജന്‍ തവനൂര്‍, ഡോ. ആര്‍. മാധവന്‍ നായര്‍, ഇ. നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.