പാലക്കാട് വാണിയംകുളത്ത് സ്‌കൂള്‍ ചുറ്റുമതിലിനുള്ളില്‍ നിന്ന് 26 അണലി കുഞ്ഞുങ്ങളെ പിടികൂടി

പാലക്കാട്: വാണിയംകുളം പുലാചിത്രയില്‍ ടിആര്‍കെ ഹൈസ്‌കൂള്‍ ചുറ്റുമതിനുള്ളില്‍ നിന്ന് അണലിയെയും 26 കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. സ്‌കൂളിന്റെ പിന്‍ഭാഗത്തെ മതില്‍ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്.
വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് പ്രദേശവാസികള്‍ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടത്. ഉടനെ കുളപ്പുള്ളിയിലെ ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. മതിലിനകത്ത് കൂടുതല്‍ പാമ്പുകളുണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ മതില്‍ പൊളിച്ച് പരിശോധന നടത്തി.