അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

Update: 2025-03-29 11:58 GMT
അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. നെന്മേനി കല്ലേരിപൊറ്റയില്‍ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകന്‍ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേര്‍ന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലവാസിയും വാര്‍ഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തില്‍ പരിസരവാസികള്‍ ഓടിയെത്തുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവില്‍ കാണുകയായിരുന്നു.

ഇതോടെ ഒരാള്‍കൂടി അപകടത്തില്‍ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്.

Similar News