പാലക്കാട് തേങ്കുറിശ്ശിയില്‍ ഗൃഹനാഥന് വിഷം കഴിച്ച് മരിച്ചു; ഭാര്യ ആശുപത്രിയില്‍, നില ഗുരുതരം
തായങ്കാവ് കൃഷ്ണ നിവാസില്‍ സന്തോഷ് (48) നെയാണ് വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട്: തേങ്കുറിശ്ശിയില്‍ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തായങ്കാവ് കൃഷ്ണ നിവാസില്‍ സന്തോഷ് (48) നെയാണ് വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സന്തോഷിന്റെ ഭാര്യ ബിന്ദുവി(42)നെ അവശനിലയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് പറയുന്നു.