തിരുവാഴിയോട്: പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചെന്നൈയില്‍നിന്ന് കോഴിക്കോടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ അടിയില്‍പ്പെട്ട രണ്ട് പേരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.38 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്. ബസ് റോഡില്‍നിന്ന് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.