കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം; പ്രശ്‌നപരിഹാരത്തിന്ന് അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എസ്ഡിപിഐ

Update: 2022-04-09 05:47 GMT

കൂറ്റനാട്: കിണറുകളില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ. വീട്ടുകാര്‍ ദുരിതത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാതെ അധികാരികള്‍ കൈയൊഴിയുന്നത് നോക്കി നില്‍ക്കില്ല.

ആറ് മാസത്തിലധികമായി പത്ത് വീടുകളിലെ കിണറുകളില്‍ പെട്രോളിന്റെ അംശം കാണുകയും വീട്ടുകാരുടെ കുടിവെള്ളം മുടങ്ങുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ വെള്ളം ടെസ്റ്റ് ചെയ്ത ഫലം പുറത്തുവിടാതെ വീട്ടുകാരെ ദുരിതത്തിലേക്ക് കൊണ്ടുപോവുന്ന സാഹചര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്ഥലം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ എം ബി രാജേഷ് ഇതുവരെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നതും സന്ദര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒരു മഹാത്ഭുതമെന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോയി എന്നല്ലാതെ പ്രശ്‌നപരിഹാരത്തിന്ന് വേണ്ട സഹായങ്ങളൊന്നും ചെയ്തതുമില്ല. ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ തൃത്താല മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനമൂച്ചി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News