കനത്ത മഴ; പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്; മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

Update: 2024-05-18 14:30 GMT

പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മെയ്19 മുതല്‍ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ല വിട്ടു പോകരുതെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.

ഗവി ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്ന് വേണമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നാണ് അറിയിപ്പ്.






Tags:    

Similar News