നിയമസഭാ സമിതി യോഗം 27ന് പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ ഉദ്യോഗസ്ഥരിൽ നിന്നും ഹരജിക്കാരിൽ നിന്നും തെളിവെടുക്കും.

Update: 2020-01-23 08:16 GMT

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 27ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ടയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹരജികളിൽ ഉദ്യോഗസ്ഥരിൽ നിന്നും ഹർജിക്കാരിൽ നിന്നും തെളിവെടുക്കും. തുടർന്ന് ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം എന്നിവിടങ്ങളിൽ സന്ദർശിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും യോഗത്തിനെത്തി രേഖാമൂലം പരാതി നൽകാം.

Tags:    

Similar News