ശ്വാസതടസ്സം; കേന്ദ്രീയ വിദ്യാലയത്തിലെ 33 കുട്ടികൾ ആശുപത്രിയിൽ

മോക്ഡ്രില്ലിനിടെ വേസ്റ്റ് പേപ്പറുകൾ കൂട്ടിയിട്ട് തീ കത്തിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ പുക നിറഞ്ഞതാണ് ശ്വാസം മുട്ടലിന് കാരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Update: 2019-06-28 09:21 GMT

പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ 33 കുട്ടികൾ ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ. സ്കൂളിലെ ഫയർ ആന്റ് സേഫ്റ്റി ക്ലാസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രില്ലിനായി തീ കത്തിച്ചപ്പോൾ ഉയർന്ന പുക ശ്വസിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ശ്വാസംമുട്ടൽ നേരിട്ടത്. കുട്ടികൾ ആരോഗ്യനില വീണ്ടെടുത്തതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

17 കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും 14 പേരെ ചെന്നീർക്കര പി എച്ച്സിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു ഉച്ചയോടെ മോക്ഡ്രില്ലിനിടെ വേസ്റ്റ് പേപ്പറുകൾ കൂട്ടിയിട്ട് തീ കത്തിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ പുക നിറഞ്ഞതാണ് ശ്വാസം മുട്ടലിന് കാരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നാലുവശവും കെട്ടിമറച്ചതിനാൽ ഓഡിറ്റോറിയത്തിൽ നിന്നും പുക പുറത്തേക്ക് പോവാതിരുന്നതാണ് അപകടത്തിന് കാരണമായത്. 

Tags:    

Similar News