നീലേശ്വരം: കൂട്ടത്തോടെ തളര്‍ന്നുവീണതിനെത്തുടര്‍ന്ന് മരക്കാപ്പ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഉച്ചഭക്ഷണത്തിനു മുമ്പായി കടല്‍ത്തീരത്തേക്ക് പോയ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. വിദ്യാര്‍ഥികളില്‍ പലര്‍ക്കും തലകറക്കമുണ്ടാവുകയും ചര്‍ദ്ദിക്കുകയും ചെയ്തു.
ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് ജില്ലാശുപത്രിയില്‍ പ്രാഥമിക ചികില്‍സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. മറ്റു കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇങ്ങനെയൊരു സാഹചര്യമുണ്ടാവാനുള്ള കാരണം വിഷക്കാറ്റാണോ എന്ന് പരിശോധിച്ചുവരുന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കി.