ബീമാപള്ളി വെടിവയ്പ്പ്: എസ്ഡിപിഐ സമരപ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കല്‍, സെക്രട്ടറിയേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം, ഇരകളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ യോഗങ്ങള്‍, ഡിസംബര്‍ മാസം അവസാനത്തോടെ ബീമാപള്ളിയില്‍ നിന്നും വമ്പിച്ച ജനകീയ മാര്‍ച്ച് തുടങ്ങിയ തുടര്‍സമരങ്ങളും പാര്‍ട്ടി പ്രഖ്യാപിച്ചു.

Update: 2019-05-17 17:00 GMT
സമര പ്രഖ്യാപന സമ്മേളനം എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ബീമാപള്ളി പോലിസ് വെടിവയ്പ്പ് -നീതിനിഷേധത്തിന്റെ ഒരു പതിറ്റാണ്ട് എന്നപേരില്‍ എസ്ഡിപിഐ സമരപ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. വെടിവപ്പില്‍ ഇരകളാക്കപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മൗലവി പറഞ്ഞു.

തുടര്‍ന്ന് നടക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം നിര്‍വഹിച്ചു. മുഖ്യമന്ത്രിക്ക് നല്‍കുന്നതിനുള്ള ഭീമഹരജിയുടെ ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം വെടിവപ്പുസമയത്ത് ബീമാപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ആയിരുന്ന എം പി അസീസ് നിര്‍വഹിച്ചു.


മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കല്‍, സെക്രട്ടറിയേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം, ഇരകളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ യോഗങ്ങള്‍, ഡിസംബര്‍ മാസം അവസാനത്തോടെ ബീമാപള്ളിയില്‍ നിന്നും വമ്പിച്ച ജനകീയ മാര്‍ച്ച് തുടങ്ങിയ തുടര്‍സമരങ്ങളും പാര്‍ട്ടി പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ്, ഷംനാദ് ആസാദ്, റഫീഖ് ബീമാപള്ളി, മാഹീന്‍ ആലുംകാട്, സെയ്യദലി മുസലിയാര്‍, മീരാന്‍ തമ്പാനൂര്‍, മുത്തലിഫ് മൗലവി സംബന്ധിച്ചു.

Tags:    

Similar News