വിഴിഞ്ഞം: അയ്യന്‍കാളി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിന്റെ പ്രഥമ അയ്യന്‍കാളി പ്രതിഭാ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അജിത് വെണ്ണിയൂര്‍, രമേശ് ബാബു, പി വൈ അനില്‍കുമാര്‍ എന്നിവരടങ്ങിയ പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് വിഴിഞ്ഞം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
അയ്യന്‍കാളി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് പ്രസിഡന്റ് ഷാബു ഗോപിനാഥ്, സെക്രട്ടറി കെ സി പ്രവീണ്‍, ഖജാന്‍ജി ടി എ ചന്ദ്രമോഹന്‍, ഉപദേശക സമിതി അംഗങ്ങളായ ആര്‍ ജയകുമാര്‍, കോളിയൂര്‍ സുരേഷ്, ടി രാജേന്ദ്രന്‍, പി ആര്‍ മനോജ് കുമാര്‍, സി മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.