കൊവിഡ് വ്യാപനം: തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Update: 2021-04-22 15:36 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. 60 വയസ്സ് കഴിഞ്ഞവര്‍ കഴിയുന്നതും ഓഫിസിലേയ്ക്ക് വരാതിരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. കഴിയുന്നത്ര വിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം നല്‍കാനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി നഗരസഭ സ്വീകരിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ക്ക് നഗരവാസികളുടെ പൂര്‍ണപിന്തുണ ഉണ്ടാവണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നു ജനങ്ങള്‍ ഒഴിവായി നില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

Covid expansion: Restrictions imposed in Thiruvananthapuram municipality

Tags:    

Similar News