ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും നേരിട്ടതില്‍ വച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം, രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ഇനിയൊരു ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടമായി. കണ്ടെയ്ന്‍മെന്റ് സോണുകളുടെയും പരിശോധനകളുടെയും എണ്ണം കൂട്ടണം.
രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്‌സിനേഷന്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. എന്നാല്‍, പതറിപ്പോവരുത്. 45 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. അടുത്ത ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്‌സിന്‍ ഉല്‍സവമായി ആചരിക്കും. വാക്‌സിനെടുത്താലും മാസ്‌ക് ഉപയോഗിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കണം. കലാകാരന്‍മാര്‍ക്കും കായിക താരങ്ങള്‍ക്കും ബോധവല്‍ക്കരണത്തില്‍ പങ്കാളികളാവാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Covid expansion: nationwide lockdown is not the solution-PM