ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍

Update: 2024-12-16 17:42 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍. കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും എയര്‍പോര്‍ട്ട് സാജന്‍ എന്നയാളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടല്‍.

സംഭവത്തില്‍ ഫോര്‍ട്ട് പോലിസ് കേസെടുത്തിരുന്നു. സാജന്റെ മകന്‍ ഡാനി ഹോട്ടലില്‍ നടത്തിയ ഡി.ജെ. പാര്‍ട്ടി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പാര്‍ട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വക്കേറ്റമുണ്ടാവുകയായിരുന്നു. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തി.

ഡാനി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞു. പിന്നീട് ഇവര്‍ തമ്മില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോര്‍ട്ട് പോലീസ് പറഞ്ഞു.

ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു. ഇതിനുശേഷം ശനിയാഴ്ച ഓംപ്രകാശും സംഘവും ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിലും എത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചിട്ടാണ് ഇവര്‍ മടങ്ങിയത്.





Tags:    

Similar News