തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. നമിത (19) യാണ് വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.